Latest News

ബെലാറസിലെ അമേരിക്കന്‍ എംബസി അടച്ചു, മോസ്‌കൊയില്‍ നിന്ന് മടങ്ങാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് അനുമതി

ബെലാറസിലെ അമേരിക്കന്‍ എംബസി അടച്ചു, മോസ്‌കൊയില്‍ നിന്ന് മടങ്ങാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് അനുമതി
X

വാഷിങ്ടണ്‍; യുക്രെയ്‌നിലേക്കുളള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് ബെലാറസിലെ എംബസി അടച്ചുപൂട്ടി. മോസ്‌കൊയിലെ യുഎസ് എംബസിയിലെ അടിയന്തര പ്രാധാന്യമല്ലാത്ത ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും രാജ്യം വിടാനും അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കി.

യുക്രെയ്ന്‍- റഷ്യന്‍ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് യുഎസ് തന്ത്രപ്രധാനമായ നീക്കം നടത്തിയത്.

മിന്‍സ്‌ക് എംബസി അടയ്ക്കാനും മോസ്‌കൊയില്‍നിന്ന് നയതന്ത്രഉദ്യോഗസ്ഥരെ പിന്‍വലിക്കാനുമുള്ള തീരുമാനം സക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനാണ് എടുത്തത്.

ബെലാറസിലെ അംബാസിഡര്‍ ജൂലി ഫിഷര്‍ യുഎസ് എംബസിലെ പതാക താഴ്ത്തുന്ന ചിത്രം പങ്കുവച്ചു.

തന്ത്രപരമായ തീരുമാനമെടുക്കുന്നതില്‍ ബെലാറസിനുള്ള പരമാധികാരം നഷ്ടമായെന്ന് ഫിഷര്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it