Latest News

'പാളത്തില്‍ കുടുങ്ങിയ ഇരുചക്രവാഹനം ട്രെയിന്‍ ഇടിച്ചു തകര്‍ന്നു'; യുപിയില്‍നിന്നൊരു വൈറല്‍ വീഡിയോ

പാളത്തില്‍ കുടുങ്ങിയ ഇരുചക്രവാഹനം ട്രെയിന്‍ ഇടിച്ചു തകര്‍ന്നു; യുപിയില്‍നിന്നൊരു വൈറല്‍ വീഡിയോ
X

ഇറ്റാവ: യുപിയിലെ ഇറ്റാവയില്‍നിന്നുള്ള ഒരു അപകടവീഡിയോ ഇന്ന് സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. പാളത്തില്‍ കുടുങ്ങിയ വീഡിയോ പൊടിഞ്ഞുതകരുന്നതും ബൈക്ക് യാത്രക്കാരന്‍ തലമുടിനാരിഴക്ക് രക്ഷപ്പെടുന്നതുമായ വീഡിയോയാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്.

ഇറ്റാവയില്‍ ഒരു റെയില്‍വേ ക്രോസിലാണ് സംഭവം. ഒരു ട്രെയിന്‍ ഒരു പാളത്തില്‍ കിടക്കുന്നുണ്ട്. അതിനു സമാന്തരമായുള്ള പാളത്തിലൂടെ മറുവശത്ത് കടക്കാന്‍ യാത്രക്കാരന്‍ ആദ്യം ശ്രമിച്ചു. പിന്നീട് ആ പാളത്തിലൂടെ ട്രെയിന്‍ വരുന്നത് കണ്ടതോടെ ശ്രമമുപേക്ഷിച്ച് പിന്നിലേക്ക് തിരിച്ചു. പക്ഷേ, പാളത്തില്‍ ചക്രങ്ങള്‍ കുടുങ്ങി. പുറകിലേക്കും മുന്നിലേക്കും നീങ്ങാന്‍ പറ്റാത്ത നിലയിലായി. അതിനിടയില്‍ ട്രെയിന്‍ ചീറി വന്നു. ഒടുവില്‍ ശ്രമമുപേക്ഷിച്ച് യാത്രക്കാരന്‍ പാളം കടന്നതും ട്രയിന്‍ ചീറിപ്പാഞ്ഞുപോയി. പാളത്തില്‍ കിടന്നിരുന്ന ഇരുചക്രവാഹനം കഷ്ണങ്ങളായി മുറിയുകയും ചെയ്തു.

ആഗസ്റ്റ് 26നാണ് സംഭവം നടന്നത്. റെയില്‍വേ പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തു.

Next Story

RELATED STORIES

Share it