Latest News

അഫ്ഗാന്‍ മണ്ണില്‍ ചൈനക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് താലിബാന്‍

അഫ്ഗാന്‍ മണ്ണില്‍ ചൈനക്കെതിരേ പ്രവര്‍ത്തിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് താലിബാന്‍
X

കാബൂല്‍: അഫ്ഗാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതില്‍ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം. ചൈന സന്ദര്‍ശിക്കുന്ന എട്ടംഗ താലിബാന്‍ പ്രതിനിധി സംഘത്തോടാണ് ചൈന രാജ്യത്തിന്റെ പ്രതീക്ഷ പങ്കുവച്ചത്.

വടക്കന്‍ ചൈനയിലെ തിയാന്‍ജിന്‍ നഗരത്തില്‍ വച്ചാണ് വിദേശകാര്യവക്താവ് വാങ് യി താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ചൈനയിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് താലിബാന്‍ പ്രതിനിധി സംഘം എത്തിയത്.

അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍ മുന്നോട്ടു പോകുന്നതില്‍ താലിബാന് ഒരു പാട് സംഭാവന ചെയ്യാനുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ചൈനയ്ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ് ലാമിക് മൂവ്‌മെന്റിനെ താലിബാന്‍ തകര്‍ക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

Next Story

RELATED STORIES

Share it