Latest News

ഓക്‌സിജന്‍ ഉല്‍പാദനത്തിനായി വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് സുപ്രിംകോടതി

വേദാന്ത കമ്പനിയെ തുറക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട് സ്വന്തം നിലയ്ക്ക് അവിടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കണം

ഓക്‌സിജന്‍ ഉല്‍പാദനത്തിനായി വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കാമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ അടഞ്ഞുകിടക്കുന്ന വേദാന്ത കമ്പനിയുടെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ്, ഓക്‌സിജന്‍ ഉല്‍പാദനത്തിനായി തുറക്കാമെന്ന് സുപ്രിംകോടതിയുടെ നിരീക്ഷണം. പ്ലാന്റ് തുറക്കാന്‍ കഴിയില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ കോടതി വിമര്‍ശിച്ചു. വേദാന്ത കമ്പനിയെ തുറക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ തമിഴ്‌നാട് സ്വന്തം നിലയ്ക്ക് അവിടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കണം. ഓക്‌സിജന്‍ ദൗര്‍ലഭ്യം കാരണം ജനങ്ങള്‍ മരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.


കോടതി നിലപാടിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുകൂലിച്ചു. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ഓക്‌സിജന്‍ ഉല്‍പാദനത്തിനായി പ്ലാന്റ് തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വേദാന്ത കമ്പനി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്ലാന്റിനെതിരെ 2018 മെയില്‍ പ്രദേശവാസികള്‍ നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പ്ലാന്റ് പൂട്ടിയത്.




Next Story

RELATED STORIES

Share it