Latest News

യുഎസിലെ ഷട്ട്ഡൗണ്‍ അവസാനിച്ചു; ഫെഡറല്‍ സേവനങ്ങള്‍ പുനസ്ഥാപിക്കും

പ്രതിസന്ധിക്ക് വിരാമം, ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചു കൊണ്ട് യുഎസ് കോണ്‍ഗ്രസ് ബില്‍ പാസാക്കി

യുഎസിലെ ഷട്ട്ഡൗണ്‍ അവസാനിച്ചു; ഫെഡറല്‍ സേവനങ്ങള്‍ പുനസ്ഥാപിക്കും
X

വാഷിങ്ടണ്‍: യുഎസിലെ ഷട്ട്ഡൗണ്‍ അവസാനിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിപ്പിച്ചുകൊണ്ടുള്ള ബില്‍ യുഎസ് കോണ്‍ഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിനു ശേഷമാണ് ഫെഡറല്‍ സര്‍ക്കാരിന്റെ സുപ്രധാന സേവനങ്ങള്‍ പുനസ്ഥാപിക്കുന്നത്. തടസ്സപ്പെട്ട ഭക്ഷ്യസഹായം പുനരാരംഭിക്കാനും ലക്ഷക്കണക്കിന് ഫെഡറല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം പുനരുജ്ജീവിപ്പിക്കാനും ബില്‍ ലക്ഷ്യമിടുന്നു. ഇന്നലെ സെനറ്റ് അംഗീകരിച്ച ബില്ലാണ് റിപ്പബ്ലിക്കന്‍ നിയന്ത്രിത ജനപ്രതിനിധി സഭ 222-209 വോട്ടുകള്‍ക്ക് പാസാക്കിയത്.

Next Story

RELATED STORIES

Share it