- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മത്സ്യകര്ഷകദിനത്തില് ജില്ലയിലെ ഏറ്റവും മുതിര്ന്ന മത്സ്യകര്ഷകനെ ആദരിച്ചു

താനൂര്: സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ദേശീയ മത്സ്യകര്ഷക ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയില് മുതിര്ന്ന മത്സ്യകര്ഷകനെ ആദരിച്ചു. താനാളൂരിലെ 90 വയസ്സ് പിന്നിട്ട നെല്ലിക്കോട് പപ്പന് എന്ന കര്ഷകനെയാണ് ആദരിച്ചത്. കഴിഞ്ഞ 10 വര്ഷത്തിലധികമായി തന്റെ പുരയിടത്തിലെ 25 സെന്റ് വിസ്തൃതിയുള്ള കുളത്തിലാണ് അദ്ദേഹം മത്സ്യകൃഷി ചെയ്യുന്നത്.
താനാളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. വാര്ഡംഗം പി ഷണ്മുഖന്, ഫിഷറീസ് കോഡിനേറ്റര് കെ.അലീന, അക്വാകള്ച്ചര് പ്രൊമോട്ടര്മാരായ ഒ.പി സുരഭില ബാലകൃഷ്ണന്, കെ.രേഷ്മ തുടങ്ങിയവരും ചടങ്ങില് സംബന്ധിച്ചു.
സുസ്ഥിരമായ മത്സ്യസമ്പത്തും ആരോഗ്യകരമായ ആവാസവ്യവസ്ഥകളും ഉറപ്പു വരുത്തുന്ന രീതിയില് മത്സ്യവിഭവങ്ങളെ കൈകാര്യം ചെയ്യുന്ന വിധത്തില് രാജ്യം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യാനും അതിലേക്ക് ശ്രദ്ധ ക്ഷണിക്കാനുമാണ് പ്രധാനമായും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT

















