Latest News

തൃപ്പൂണിത്തുറയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിക്കെതിരേ വിശദീകരണ കുറിപ്പിറക്കി സ്‌കൂള്‍ അധികൃതര്‍

തൃപ്പൂണിത്തുറയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിക്കെതിരേ വിശദീകരണ കുറിപ്പിറക്കി സ്‌കൂള്‍ അധികൃതര്‍
X

എറണാകുളം: തൃപ്പൂണിത്തുറയില്‍ ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ വാര്‍ത്താക്കുറിപ്പിറക്കി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍. മിഹിര്‍ സ്ഥിരം പ്രശ്‌നക്കാരെന്നാണ് സ്‌കൂള്‍ അധികൃതര്‍.

മിഹിറിന് മുന്‍പ് പഠിച്ച സ്‌കൂളില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ടി സി നല്‍കിയിരുന്നുവെന്നും റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരേ തെളിവില്ലെന്നും കുറപ്പില്‍ പറയുന്നു. മിഹിര്‍ കൂട്ടുകാരുമായി ചേര്‍ന്ന് മറ്റൊരു കുട്ടിയെ മര്‍ദ്ദിച്ചുവെന്നും വിശദീകരണകുറിപ്പില്‍ പറുന്നു.

തുടക്കത്തില്‍ കേസില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പിന്നീട് ആത്മഹത്യപ്രേരണാകുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ സ്‌കൂളിന്റെ സല്‍പ്പേര് കളയാതിരിക്കാന്‍ തന്റെ മകന് സംഭവിച്ചത് പുറത്തുപറയാതെ മൂടിവക്കാന്‍ ശ്രമിക്കുകയാണെന്ന് മിഹിറിന്റെ മാതാവ് പറഞ്ഞിരുന്നു. അതേസമയം സ്‌കൂള്‍ അധികൃതര്‍ എത്രയും വേഗം എന്‍ഒസി അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യത്തില്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ ഇതുവരെ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതരുടെ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഒരാളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ഉന്നയിച്ച പരാതിയില്‍ തെളിവുകള്‍ ഇല്ല. ആരോപണ വിധേയരിയ കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തെളിവില്ലെന്ന് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

Next Story

RELATED STORIES

Share it