വ്യവസായ പുരോഗതിയില് കര്ഷകന്റെ പങ്ക് നിര്ണായകം; കര്ഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി വി എന് വാസവന്

തിരുവനന്തപുരം: കര്ഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷന് മന്ത്രി വി.എന്. വാസവന്. സഹകരണ മേഖല കാര്ഷിക രംഗത്തെ വികസനത്തിനായി ഒരുമിച്ചുനിന്നു പ്രവര്ത്തിക്കുകയാണെന്നും വ്യവസായ പുരോഗതിയില് കര്ഷകന്റെ പങ്ക് നിര്ണായകമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സഹകരണ കാര്ഷിക ഗ്രാമ വികസന ബാങ്കിന്റെ മികച്ച കര്ഷകര്ക്കുള്ള പുരസ്കാരങ്ങള് സമര്പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്ഷിക മേഖലയില് കൃഷിക്കാരുടെ അത്താണിയാണ് സഹകരണ ബാങ്കുകള്. ദേശസാല്കൃത, ഷെഡ്യൂള്ഡ് ബാങ്കുകളുടെ ലയനത്തോടെ രാജ്യത്താകെ 2,218 ശാഖകളാണ് അടച്ചുപൂട്ടിയത്. എബിടി, എസ്ബിഐ ലയനം കഴിഞ്ഞപ്പോള് കേരളത്തിലെ 117 ശാഖകളും നിരവധി അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകളും അടച്ചുപൂട്ടി. കാര്ഷിക മേഖലയിലും കുടില് വ്യവസായ രംഗത്തും വായ്പകള് നല്കി സഹായിക്കാനായി നടത്തിയ ബാങ്ക് ദേശസാല്കരണം ഇതോടെ ഇല്ലാതായി.
കാര്ഷിക മേഖലയില് കൂടുതല് ഇടപെടലുകള് നടത്തി സഹകരണ കാര്ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രവര്ത്തനം കൂടുതല് വിപുലമാക്കുമെന്ന് അവാര്ഡ് ദാന ചടങ്ങില് അധ്യക്ഷനായിരുന്ന സംസ്ഥാന സഹകരണ കാര്ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമന് അലക്സ് പറഞ്ഞു. മികച്ച കര്ഷകനുള്ള പുരസ്കാരം ഇടുക്കിയില് നിന്നുള്ള ഇ.എസ്. തോമസും രണ്ടാമത്തെ മികച്ച കര്ഷകനുള്ള പുരസ്കാരം വൈക്കത്തു നിന്നുള്ള കെ.എം. സെബാസ്റ്റ്യനും മന്ത്രിയില് നിന്നും ഏറ്റുവാങ്ങി.
ഈ ഘട്ടത്തില് കര്ഷകര്ക്കും സാധാരണക്കാര്ക്കും താങ്ങായി സമാന്തര സാമ്പത്തിക സങ്കേതങ്ങളായി നില്ക്കാന് സഹകരണ സംഘങ്ങള്ക്ക് കഴിഞ്ഞു. പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോള് മൊറട്ടോറിയം അടക്കമുള്ള സഹായ പദ്ധതികള് സഹകരണ മേഖല നടപ്പാക്കി. പ്രളയത്തില് വീടുകള് നഷ്ടപ്പെട്ടവര് 2,600 വീടുകള് നല്കാനാണ് തീരുമാനിച്ചിരുന്നത്. ഇതില് 2,006 വീടുകള് പൂര്ത്തിയായി കഴിഞ്ഞു. പൊതുജനങ്ങളുടെ ഏതൊരു അവസ്ഥയിലും കൈത്താങ്ങായി നില്ക്കാന് സഹകരണ മേഖലയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
RELATED STORIES
ഗ്യാന്വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTക്രിസ്ത്യന് തീവ്ര വിദ്വേഷ സംഘടനയോട് മൃദുസമീപനം; പോലിസ് നടപടി...
19 May 2022 5:50 AM GMTഗ്യാന്വാപി മസ്ജിദ്: മുസ്ലിംകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ഓള്...
18 May 2022 11:33 AM GMTപേരറിവാളന്റെ മോചനം: നിരാശയും ദുഃഖവും പ്രകടിപ്പിച്ച് കോണ്ഗ്രസ്...
18 May 2022 11:07 AM GMT17 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്; പണപ്പെരുപ്പം 15.08 ശതമാനമായി...
18 May 2022 2:25 AM GMTഗ്യാന്വാപി പള്ളി കേസ്: അഡ്വക്കേറ്റ് കമ്മീഷണറെ തല്സ്ഥാനത്തുനിന്ന്...
17 May 2022 11:57 AM GMT