Latest News

മാള കാര്‍മ്മല്‍ കോളേജ് റൂബി ജൂബിലി നിറവില്‍; ഉന്നത വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് കോളേജുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡോ. കെ ടി ജലീല്‍

മാള കാര്‍മ്മല്‍ കോളേജ് റൂബി ജൂബിലി നിറവില്‍; ഉന്നത വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് കോളേജുകളുടെ പങ്ക് അഭിനന്ദനാര്‍ഹമെന്ന് ഡോ. കെ ടി ജലീല്‍
X

മാള: ഉന്നത വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് കോളേജുകളുടെ പങ്ക് അഭിനന്ദനാര്‍ഹമാണെന്നും മികവിന്റെ അംഗീകാരങ്ങള്‍ ഏറെ വിദ്യാഭ്യാസ രംഗത്ത് നമുക്കു കൈവരിക്കാനുണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. പുരോഗതിയുടെ 40 വര്‍ഷങ്ങള്‍ പിന്നിട്ട മാള കാര്‍മ്മല്‍ കോളേജിലെ റൂബി ജൂബിലി ആഘോഷം ഓണ്‍ലൈന്‍ പ്ലാറ്റുഫോമായ ഗൂഗിള്‍ മീറ്റില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 കാലത്തെ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ആശങ്കകളേയും മാനസിക സംഘര്‍ഷങ്ങളേയും കണക്കിലെടുത്തു കൊണ്ടു വേണം ക്രമീകരിക്കാനെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ സി എം സി ഉദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ വിമല അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ കാതറിന്‍ സി എം സി സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഉദയ പ്രൊവിന്‍സ് എജ്യൂക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്‌ലോറന്‍സ്, കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ബ്രൈസ്, ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി പ്രൊഫ. മേരി ജോസഫ്, പൂര്‍വ്വ വിദ്യാര്‍ത്ഥിനി രമ വേണു, ഡോ. മെറിന്‍ ഫ്രാന്‍സിസ്, ഡോ. റോഷ്‌നി തുമ്പക്കര, വിദ്യാര്‍ത്ഥിനി പ്രതിനിധി ദേവീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it