റോഡ് ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം തകര്‍ന്നു
ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍പ്പെട്ട ഉണ്ണി മുറ ഉള്ളു പറമ്പ് റോഡാണ് നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം തകര്‍ന്നു തുടങ്ങിയത്

അരീക്കോട്: പി കെ ബഷീര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസം കഴിഞപ്പോള്‍ തകര്‍ന്നതായി പരാതി. ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ വാര്‍ഡ് 13 ല്‍പ്പെട്ട ഉണ്ണി മുറ ഉള്ളു പറമ്പ് റോഡാണ് നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം തകര്‍ന്നു തുടങ്ങിയത്.202021 ല്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം മുടക്കി കോണ്‍ക്രീറ്റ് ചെയ്ത റോഡാണ് നിര്‍മ്മാണം കഴിഞ്ഞ് ഏതാനും മാസം പിന്നിട്ടപ്പോള്‍ തകരുകയും പൊട്ടിപൊളിയുകയും ചെയ്തത്. കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തില്‍ കൃത്യമായ അനുപാതത്തില്‍ സിമന്റ് ചേര്‍ക്കാതെ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചതാണ് തകര്‍ച്ചക്ക് കാരണമെന്ന് വിലയിരുത്തുന്നു.കോണ്‍ക്രീറ്റ് റോഡ് കൈ കൊണ്ട് മാന്തിയെടുക്കാന്‍ കഴിയുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു.പൊതുമരാമത്ത് വകുപ്പു മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി സമര്‍പ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് പി കെ ബഷീര്‍ എംഎല്‍എ ഈ റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. അരീക്കോട് മേഖലറോഡ് സുര ക്ഷാസമിതി കണ്‍വീനര്‍ കെ എം സലിം റോഡ് നിര്‍മാണത്തിലെ ക്രമക്കേട് കാരണം ഏതാനും മാസം പിന്നിട്ടപ്പോള്‍ തകര്‍ന്നത് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടര്‍ന്ന് വിശദ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള്‍ ജില്ലാ നേതാവ് ഉള്‍പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ തൃണമൂലില്‍ ചേര്‍ന്നു
29 May 2023 4:35 PM GMTമൈസൂരുവില്‍ ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT