Latest News

ബാക്കിയുള്ള പ്രസാദം വിതരണം ചെയ്തു; 300 ലധികം പേര്‍ ചികില്‍സയില്‍

ബാക്കിയുള്ള പ്രസാദം വിതരണം ചെയ്തു; 300 ലധികം പേര്‍ ചികില്‍സയില്‍
X

യുപി: ഭണ്ഡാരയില്‍ അവശേഷിച്ച പ്രസാദം കഴിച്ച് ഉത്തര്‍പ്രദേശിലെ 300 ലധികം പേര്‍ ചികില്‍സയില്‍. കായംപൂര്‍ ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തിന്റെ കമ്മ്യൂണിറ്റി അടുക്കളയില്‍ നിന്നാണ് ബാക്കിയായ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ആളുകളുടെ ആരോഗ്യം വഷളായത്. രോഗികളെ ജില്ലാ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഗഞ്ച്ദുന്ദ്വാര, പ്രാഥമികാരോഗ്യ കേന്ദ്രം സിദ്ധ്പുര, സ്വകാര്യ ഡോക്ടര്‍മാര്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് സംഘങ്ങള്‍ ഗ്രാമത്തിലെത്തിയിട്ടുണ്ട്.

അമ്പലത്തിലെ ആഘോഷത്തിന്റെ ഭാഗമായി ഭണ്ഡാരയില്‍ നിന്ന് ഗ്രാമവാസികള്‍ പ്രസാദം കഴിച്ചു. തിങ്കളാഴ്ചയും ഭണ്ഡാരയില്‍ നിന്ന് അവശേഷിച്ച ഭക്ഷണം ഗ്രാമവാസികള്‍ വിതരണം ചെയ്തു. ഇത് കഴിച്ചതിനുശേഷം ഗ്രാമത്തിലെ ആളുകള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും വയറുവേദനയും തുടങ്ങി. തിങ്കളാഴ്ച രാത്രിയോടെ ആളുകളുടെ അവസ്ഥ വഷളാകാന്‍ തുടങ്ങി. പിന്നാലെ അവരെ ഗഞ്ച്ദുന്ദ്വാര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, സിദ്ധ്പുര പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it