Latest News

ഭൂമിയിലെ ഏറ്റവും അപൂര്‍വ പക്ഷിയായ അസിര്‍ മാഗ്‌പൈ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍

ഭൂമിയിലെ ഏറ്റവും അപൂര്‍വ പക്ഷിയായ അസിര്‍ മാഗ്‌പൈ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍
X

സൗദി: ഭൂമിയിലെ ഏറ്റവും അപൂര്‍വ പക്ഷികളില്‍' ഒന്നായ അസിര്‍ മാഗ്‌പൈ വംശനാശ ഭീഷണി നോരിടുന്നുണ്ടെന്ന് റിപോര്‍ട്ട്. സൗദി അറേബ്യയില്‍ മാത്രമാണ് ഈ പക്ഷിയെ കാണുന്നത്. ഏകദേശം 100 പ്രജനന ജോഡികള്‍ മാത്രം ശേഷിക്കുന്ന അസിര്‍ മാഗ്‌പൈയെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ചുവന്ന പട്ടികലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അസിര്‍ മാഗ്‌പൈ എന്നറിയപ്പെടുന്ന ഈ പക്ഷിയെ അസിര്‍ പര്‍വതനിരകളിലെ 'ചില ചെറിയ ഭാഗങ്ങളില്‍ മാത്രമേ' കാണാന്‍ കഴിയൂ.2021ല്‍ പുറത്തിറങ്ങിയ അരാംകോയുടെ 'ദി ബേര്‍ഡ്‌സ് ഓഫ് സൗദി അറേബ്യ' എന്ന പുസ്തകത്തില്‍, അസിര്‍ മാഗ്‌പൈ എന്നറിയപ്പെടുന്ന പക്ഷിയെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള അസിര്‍ മേഖലയിലെ പര്‍വതങ്ങളില്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.

ഉയര്‍ന്ന ബുദ്ധിശക്തിക്കും കണ്ണാടിയില്‍ സ്വയം തിരിച്ചറിയാനുള്ള കഴിവിനും പേരുകേട്ട ഈ പക്ഷിയെ അതിന്റെ ശ്രുതിമധുരമായ ശബ്ദങ്ങള്‍ കാരണം എന്ന് അസിര്‍ മഗ്‌പൈ എന്നു വിളിക്കുന്നു. കറുപ്പും വെളുപ്പും തൂവലുകളും, സാധാരണയായി ജുനൈപ്പര്‍ അല്ലെങ്കില്‍ അക്കേഷ്യ മരങ്ങളില്‍ നിര്‍മ്മിക്കുന്ന വലിയ, താഴികക്കുടത്തിന്റെ ആകൃതിയിലുള്ള കൂടും കൊണ്ട് ഇതിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അസിര്‍ മാഗ്പിയുടെ നിലനില്‍പ്പിന് പ്രധാന ഭീഷണി കാലാവസ്ഥാ വ്യതിയാനമാണ്. കഴിഞ്ഞ ദശകങ്ങളില്‍ വര്‍ധിച്ചുവരുന്ന താപനിലയും വരണ്ട കാലാവസ്ഥയും അവയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

Next Story

RELATED STORIES

Share it