Latest News

ബലാല്‍സംഗ പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്ത വളച്ചൊടിച്ചതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ബലാല്‍സംഗ പ്രതിയോട് ഇരയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല; വാര്‍ത്ത വളച്ചൊടിച്ചതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ഒരു സ്ഥാനപമെന്ന നിലയില്‍ കോടതിക്ക് സ്ത്രീത്വത്തോട് അതീവ ബഹുമാനമുണ്ടെന്നും ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാമോ എന്ന് ആവശ്യപ്പെടുന്നത് തെറ്റാണെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ബലാല്‍സംഗക്കേസില്‍ ഇരയെ വിവാഹം കഴിക്കാമോ എന്ന മട്ടില്‍ വന്ന വാര്‍ത്തകള്‍ കോടതിയുടെ പരാമര്‍ശത്തെ തെറ്റായ രീതിയില്‍ റിപോര്‍ട്ട് ചെയ്തിന്റെ ഭാഗമായിരുന്നുവെന്നും ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

''ഞങ്ങള്‍ ഒരിക്കലും ബലാല്‍സംഗം ചെയ്ത ആളോട് ഇരയെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെടില്ല''- ബോബ്ദെ വ്യക്തമാക്കി.

'നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ' എന്ന കോടതിയുടെ ചോദ്യം പ്രതിക്കുളള നിര്‍ദേശമായിരുന്നില്ലെന്നും അത് കേസിലെ വസ്തുതയുമായി ബന്ധപ്പെട്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ കോടതി സ്ത്രീകള്‍ക്ക് വലിയ പരിഗണനയും ബഹുമാനവും നല്‍കുന്ന സ്ഥാപനമാണ്. അന്നത്തെ ഹിയറിങില്‍ പോലും ഇരയെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അത് തികച്ചും തെറ്റായ റിപോര്‍ട്ടിങ്ങായിരുന്നു- ബോബ്ദെ പറഞ്ഞു.

ഒരു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരന്‍ അയാളുടെ ബന്ധുവായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്ന സമയത്താണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ബോബ്ദെയുടെ 'വിവാഹം കഴിക്കാമോ' എന്ന പരാമര്‍ശം രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. 4,000 സ്ത്രീകള്‍ ഒപ്പിട്ട ഒരു പ്രതിഷേധ പ്രസ്താവന അദ്ദേഹത്തിന് അയച്ചുകൊടുത്തു. സ്‌കൂളില്‍ പോകുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യം വൈവാഹികബന്ധത്തിനുള്ളിലെ ബലാല്‍സംഗത്തിന് നിയമസാധുത നല്‍കുന്നതാണെന്നും ആരോപിക്കപ്പെട്ടു.

കോടതിയുടെ പരാമര്‍ശത്തെ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഉപയോഗിക്കുകയായിരുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.

14 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയുടെ 26 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചപ്പോഴാണ് കോടതി മുന്‍ കേസിനെക്കുറിച്ച് പരാമര്‍ശിച്ചത്.

പലരും കോടതിയെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു അഭിപ്രായപ്പെട്ടു. അത്തരം ആളുകളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം വേണമെന്നും അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

Next Story

RELATED STORIES

Share it