Latest News

മഴ കനത്തു; തെക്കന്‍ ജില്ലകളിലെ ഡാമുകള്‍ തുറക്കുന്നു

മഴ കനത്തു; തെക്കന്‍ ജില്ലകളിലെ ഡാമുകള്‍ തുറക്കുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ തെക്കന്‍ജില്ലകളിലെ ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചു. പല ഡാമുകളും ഇതിനകം തുറന്നുകഴിഞ്ഞു. ശേഷിക്കുന്നവ സാഹചര്യം പരിശോധിച്ച് തീരുമാനിക്കും.

നെയ്യാര്‍, അരുവിക്കര ഡാമുകള്‍ തുറന്നു. നെയ്യാറിന്റെ നാല് ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ തുറന്നു. അരുവിക്കരയില്‍ 3 ഷട്ടറുകള്‍ തുറന്നു.

കുംഭാവുരുട്ടി, പാലരുവി, കല്ലാര്‍, അടവി, മങ്കയം, പൊന്‍മുടി, നെയ്യാര്‍, കോട്ടൂര്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ജനങ്ങളെ പ്രവേശിപ്പിക്കുകയില്ല. വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it