Latest News

കുറ്റൂരില്‍ പയനീര്‍ സ്റ്റുഡന്‍ഡ് ക്ലബ്ബിന് തുടക്കമായി

കുറ്റൂരില്‍ പയനീര്‍ സ്റ്റുഡന്‍ഡ് ക്ലബ്ബിന് തുടക്കമായി
X

കുറ്റൂര്‍ നോര്‍ത്ത്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹികബോധവും സര്‍ഗാത്മക കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ രീതിയിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി പയനീര്‍ സ്റ്റുഡന്‍ഡ് ക്ലബ്ബ് ആരംഭിച്ചു. എസ്ഡിപിഐ കുറ്റൂര്‍ നോര്‍ത്ത് ടൗണ്‍ ബ്രാഞ്ച് കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച ക്ലബ്ബ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ ) സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ പുരോഗതിക്ക് കരുത്ത് പകരുന്ന നാളെയുടെ വാഗ്ദാനങ്ങളാണ് വിദ്യാര്‍ത്ഥികള്‍. രാജ്യത്തിന്റെ ഭാവി തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ടെന്നും രാഷ്ട്രത്തിന്റെ പുരോഗതിക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇന്ത്യയിലെ ഓരോ പൗരന്മാരും പങ്കാളികളാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് ഹനീഫ കുറ്റൂര്‍ അധ്യക്ഷത വഹിച്ചു.

പ്രശസ്ത പരീശിലകനും സൈക്കോളജിക്കല്‍ കൗണ്‍സിലറുമായ സി കെ റാഷിദ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ക്ലാസ് നയിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ല വൈസ്പ്രസിഡന്റ് എഞ്ചിനീയര്‍ അരീക്കന്‍ ബിരാന്‍ക്കുട്ടി, എസ്ഡിപിഐ ജില്ല കമ്മിറ്റി അംഗം പൂവില്‍ ശരീഖാന്‍ മാസ്റ്റര്‍, പോപുലര്‍ ഫ്രണ്ട് വേങ്ങര ഡിവിഷന്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് ചുള്ളിയന്‍, ജൂനിയര്‍ ഫ്രന്റ്‌സ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ എം മുസ്തഫ കുറ്റൂര്‍, പികെ ശരീഫ്, അസ്‌ലം കുരിക്കള്‍, അലവികുട്ടി കള്ളിയത്ത്, ഇന്‍സ്മാമുല്‍ ഹഖ് വി.ടി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it