Latest News

പെരിന്തല്‍മണ്ണ-ഊട്ടി റോഡ് വെള്ളിയാഴ്ച തുറക്കും

മൗലാന ആശുപത്രിക്കും അല്‍ശിഫ ആശുപത്രിക്കും ഇടയിലുള്ള ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി

പെരിന്തല്‍മണ്ണ-ഊട്ടി റോഡ് വെള്ളിയാഴ്ച തുറക്കും
X

പെരിന്തല്‍മണ്ണ: കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗതം നിരോധിച്ചിരുന്ന പെരിന്തല്‍മണ്ണ-ഊട്ടി റോഡ് വെള്ളിയാഴ്ച തുറക്കും. മൗലാന ആശുപത്രിക്കും അല്‍ശിഫ ആശുപത്രിക്കും ഇടയിലുള്ള ഭാഗത്തെ കലുങ്ക് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായി. ടാറിങ് ജോലികള്‍ നടത്താനുണ്ട്. ചില ഭാഗങ്ങളില്‍ ഓടയുടെ കോണ്‍ക്രീറ്റ് ജോലികളും തീരാനുണ്ട്. ഗതാഗതത്തിന് തുറക്കുമെങ്കിലും ഒരാഴ്ചത്തേക്ക് ഹെവി വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഈ മാസം 11 മുതലാണ് ഗതാഗതം നിരോധിച്ചത്. റീബില്‍ഡ് കേരള പദ്ധതിയില്‍ പെരുമ്പിലാവ് നിലമ്പൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കലുങ്ക് നിര്‍മിക്കുന്നത്.

Next Story

RELATED STORIES

Share it