മഅദനി വിഷയത്തില്‍ സര്‍ക്കാര്‍ സംഘപരിവാര്‍ നിലപാട് വെടിയണമെന്ന് പ്രവാസി സംഘടനയായ പിസിഎഫ്

X
BRJ13 Jan 2021 12:17 PM GMT
ആലപ്പുഴ: വിചാരണത്തടവുകാരനായി നീണ്ട 10 വര്‍ഷം പിന്നിടുന്ന അബ്ദുല്‍ നാസിര്‍ മഅദനി രോഗം മൂര്‍ച്ഛിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി ഗുരുതരാവസ്ഥയില്‍ കഴിയുമ്പോഴും സംഘപരിവാര്‍ അജണ്ട നടപ്പിലാക്കിക്കൊണ്ട് പിണറായി സര്‍ക്കാര്‍ പൗരന്റെ ന്യായമായ അവകാശം ഹനിക്കരുതെന്ന് പി. ഡി. പി പ്രവാസി സംഘടനയായ പി സി എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗം പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. എ .എം മഹബൂബ് അധ്യക്ഷത വഹിച്ചു.
പി.ഡി.പിജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി അന്‍സാരി ആലപ്പുഴ. ഗഫൂര്‍ കോയമോന്‍, കരിം മഞ്ചേരി, സി.പി സലീം, ഷിബു ചുങ്കം, നവാസ് ഇ.എം.എസ്. മജീദ് വള്ളികുന്നം, നിസാം വെള്ളാവില്‍, ഷെഫീഖ് വള്ളികുന്നം, നവാസ് ഐ.സി.എസ്, ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര, റഫീഖ് പാനൂര്‍ സംസാരിച്ചു.
Next Story