Latest News

രാജ്യത്തെ ആര്‍എസ്എസ് ശാഖകളുടെ എണ്ണം 60,000; ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത് 5,000

രാജ്യത്തെ ആര്‍എസ്എസ് ശാഖകളുടെ എണ്ണം 60,000; ഒരു വര്‍ഷം കൊണ്ട് വര്‍ധിച്ചത് 5,000
X

ന്യൂഡല്‍ഹി; രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്സ് ശാഖകളുടെ എണ്ണം 60,929 ആയി. ഈ വര്‍ഷം കൊണ്ട് മാത്രം 5,277 ശാഖകള്‍ വര്‍ധിച്ചു. 2021 മാര്‍ച്ച് വരെ 55,652 ശാഖകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ആര്‍എസ്എസ്സിന്റെ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യോഗമായ അഖില്‍ ഭാരതീയ പ്രതിനിധി സഭയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിലാണ് പ്രതിനിധി സഭ ആരംഭിച്ചത്.

പ്രതിവാര യോഗമായ സ്പിക് മിലന്റെ എണ്ണത്തല്‍ 2,000ത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം 18,553 ആയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ അത് 20,681 ആയി.

2021-22 വര്‍ഷത്തെ വാര്‍ഷിക റിപോര്‍ട്ടിലാണ് ആര്‍എസ്എസ്സിന്റെ സംഘടനാ ശക്തിയെക്കുറിച്ചുളള സൂചനകള്‍ നല്‍കിയത്. ബംഗാളില്‍ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങളെക്കുറിച്ച് റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

അക്രമം, ഭയം, വിദ്വേഷം, നിയമലംഘനം എന്നിവ സമൂഹത്തില്‍ വ്യാപകമായാല്‍ അശാന്തിയും അസ്ഥിരതയും മാത്രമല്ല, ജനാധിപത്യവും പരസ്പര വിശ്വാസവും തകരുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

'ഇന്ന് ഭാരതത്തില്‍, ഒരു വശത്ത്, പുരാതന സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളും രാജ്യത്തിന്റെ സ്വത്വബോധവും ഐക്യവും അഖണ്ഡതയും ഉണര്‍ത്തി, ഹൈന്ദവശക്തി ആത്മാഭിമാനത്തോടെ നിലകൊള്ളുമ്പോള്‍ അത് സഹിക്കാത്ത വിദ്വേഷ ശക്തികള്‍ സമൂഹത്തില്‍ ഭീതിയും സംഘര്‍ഷവും വര്‍ധിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്നു- റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it