അതിരപ്പിള്ളി-തുമ്പൂര്‍മുഴി മഴയാത്ര നാളെ മുതല്‍

തൃശൂര്‍: അതിരപ്പിളളി വാഴച്ചാല്‍ തുമ്പൂര്‍മുഴി ഡി എം സി യുടെ മണ്‍സൂണ്‍ ട്രിപ്പ് മഴയാത്ര നാളെ മുതല്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന യാത്രയാണ് പുനരാരംഭിക്കുന്നത്. രാവിലെ 8 മണിക്ക് ചാലക്കുടി പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിച്ച് വൈകീട്ട് 7.30ന് അവസാനിക്കുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
തുമ്പൂര്‍മുഴി ബട്ടര്‍ ഫ്‌ലൈ ഗാര്‍ഡന്‍ അതിരപ്പിള്ളി, വാഴച്ചാല്‍, പെരിങ്ങല്‍കുത്ത്, ലോവര്‍ ഷോളയാര്‍ ഡാം എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആസ്വദിക്കുന്നതിനുമുള്ള അവസരമാണ് മഴയാത്രയിലൂടെ ലഭിക്കുന്നത്.
പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരത്തെ ഭക്ഷണം, കരിപ്പെട്ടി കാപ്പി എന്നിവയും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് 1500 രൂപയാണ് ചാര്‍ജ്. യാത്രക്കായി മുന്‍കൂട്ടി ബുക്ക് ചെയ്യണം. ബുക്കിങ്ങിന് 9497069888, 0480 2769888 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. മഴയാത്രയുടെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിക്കും.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT