ലഹരി ഉപയോഗിച്ച് മോഷ്ടിക്കാന്‍ കയറിയയാള്‍ കടയില്‍ കുടുങ്ങി

മാള: തൃശൂര്‍ പഴൂക്കരയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് മോഷ്ടിക്കാന്‍ കയറിയയാള്‍ കടയില്‍ കുടുങ്ങി. കുഴഞ്ഞവീണ ഇയാളെ കടയില്‍ ഉപേക്ഷിച്ച് സഹമോഷ്ടാക്കള്‍ രക്ഷപ്പെട്ടു. രാവിലെ കടയുടമ വന്നപ്പോഴാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടത്.
പഴൂക്കരയിലെ സീസ് ഫര്‍ണീച്ചര്‍ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണശ്രമം നടന്നത്. അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് പിടിയിലായത്. കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്ത് കടന്നെങ്കിലും ലഹരി ഉപയോഗിച്ചതിനാല്‍ പ്രസാദ് അലോകിന് പുറത്ത് കടക്കാനായില്ല. കഞ്ചാവ് പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചാണ് ഇയാള്‍ മോഷണത്തിനെത്തിയത്. കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടും ഇയാളെ പുറത്ത് കടത്താന്‍ കഴിഞ്ഞില്ല. ഇതോടെ അവര്‍ അലോകിനെ ഉപേക്ഷിച്ച് കടന്നു.
മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മാള പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT