Latest News

യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പോളണ്ടിലേക്ക് മാറ്റി

യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പോളണ്ടിലേക്ക് മാറ്റി
X

ന്യൂഡല്‍ഹി; സുരക്ഷാപ്രശ്‌നം രൂക്ഷമായതിനാല്‍ യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി പോളണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. കിവിലെ എംബസിയാണ് പോളണ്ടിലേക്ക് മാറ്റി സ്ഥാപിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

യുക്രെയ്‌നിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും അതനുസരിച്ച് തീരുമാനങ്ങള്‍ പുനപ്പരിശോധിക്കുമെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

'യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുകയും അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്തും ഇന്ത്യന്‍ എംബസി പോളണ്ടിലേക്ക് താല്‍ക്കാലികമായി മാറ്റാന്‍ തീരുമാനിച്ചു. കൂടുതല്‍ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തും'- മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 24നാണ് യുക്രെയ്‌നില്‍, റഷ്യ സൈനികാക്രമണം തുടങ്ങിവച്ചത്.

Next Story

RELATED STORIES

Share it