Latest News

ഗതാഗതമന്ത്രി ഉദ്ഘാടനം ഉപേക്ഷിച്ച സംഭവം; അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി ജോയിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്

ഗതാഗതമന്ത്രി ഉദ്ഘാടനം ഉപേക്ഷിച്ച സംഭവം; അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
X

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ പരിപാടി റദ്ദാക്കിയ സംഭവത്തില്‍ ഫ്‌ളാഗ് ഓഫിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന് പരസ്യമായി പറഞ്ഞതിനു പിന്നാലെയാണ് നടപടി. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചതിനുശേഷം തുടര്‍നടപടിയെന്നാണ് മന്ത്രിയുടെ നിലപാട്.

മോട്ടാര്‍ വാഹനവകുപ്പിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് ഗതാഗത മന്ത്രി ഉദ്ഘാടനം ഉപേക്ഷിച്ചിരുന്നു. സംഘാടനത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി.ജോയിയോടാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് തിരുവനന്തപുരം കനകക്കുന്നില്‍ നടത്താന്‍ നിശ്ചയിച്ച മോട്ടോര്‍ വാഹനവകുപ്പിലെ പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫിലാണ് മന്ത്രി പരിപാടി റദ്ദാക്കി ഇറങ്ങിപ്പോയത്. വാഹനങ്ങള്‍ ക്രമീകരിച്ചത് ശരിയായില്ലെന്നും കാഴ്ചക്കാരായി ആരുമെത്തിയില്ലെന്നതുമായിരുന്നു മന്ത്രിയുടെ പരാതി. 52 എംവിഡി വാഹനങ്ങളുടെ ഉദ്ഘാടനമാണ് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it