Latest News

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
X

ഇടുക്കി: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. അടിമാലി ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസാണ് മരിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ സാറാമ്മയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

വീടിനു സമീപത്തുള്ള സ്ഥാപനത്തിലാണ് പത്രോസും സാറാമ്മയും ജോലി ചെയ്തിരുന്നത്. സമയമായിട്ടും ഇരുവരും വരാത്തതോടെ സ്ഥാപന ഉടമ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ സാറാമ്മ വെട്ടേറ്റ നിലയിലും പത്രോസ് ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടത്. ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സാറാമ്മ മരിച്ചെന്നു കരുതി പത്രോസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it