Latest News

ഹോങ്കോങ് സര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഹോങ്കോങ് സര്‍ക്കാര്‍ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി
X

ന്യൂഡല്‍ഹി: ഹോങ്കോങ്ങിലേക്കുള്ള വന്ദേഭാരത് വിമാനങ്ങള്‍ക്ക് ഹോങ്കോങ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. കൊവിഡുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് വിലക്കിനു പിന്നില്‍. ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്നാണ് കരുതുന്നത്. എയര്‍ ഇന്ത്യയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.

''ഹോങ്കോങ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനാല്‍ എയര്‍ ഇന്ത്യ 310/ 315 ആഗസ്റ്റ് 18, 21 തിയ്യതികളിലെ ഡല്‍ഹി, ഹോങ്കോങ് വിമാനങ്ങള്‍ മാറ്റിവച്ചു. വിമാനം പുറപ്പെടുന്ന തിയ്യതി താമസിയാതെ അറിയിക്കും. യാത്രക്കാര്‍ എയര്‍ ഇന്ത്യ കസ്റ്റമര്‍ കെയറുമായ ബന്ധപ്പെടുക''- എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് 18, 21 തിയ്യതികളില്‍ വന്ദേഭാരത് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുളള വന്ദേഭാരത് സര്‍വീസുകള്‍ മെയ് മാസം മുതലാണ് ആരംഭിച്ചത്.

ഇതുവഴി 10.5 ലക്ഷം ഇന്ത്യക്കാരെയാണ് വന്ദേഭാരത് മിഷന്‍ സര്‍വീസുകള്‍ വഴി രാജ്യത്ത് തിരിച്ചെത്തിച്ചത്.

Next Story

RELATED STORIES

Share it