Latest News

മഹാകവി വിസി അനുസ്മരണവും പുരസ്‌കാര ദാനവും നടന്നു

മഹാകവി വിസി അനുസ്മരണവും പുരസ്‌കാര ദാനവും നടന്നു
X

വേങ്ങര: മലയാള ഭാഷയിലെ കല്പനിക കവിത്വത്തിന്റെ അഗ്രഗാമികളില്‍ ഒരാളായ മഹാകവി വി സി ബാലകൃഷ്ണപ്പണിക്കരുടെ സ്മരണ പുതുക്കി ഊരകം ഗ്രാമം. വി സിയുടെ ഏക സ്മാരകമായ ഊരകം കീഴ്മുറി മഹാകവി വി സി സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചതായിരുന്നു 134 ാം ജന്മദിനാചരണവും പുരസ്‌കാര ദാനവും.

കുറ്റാളൂര്‍ ജി എല്‍ പി സ്‌കൂളില്‍ നടന്ന അനുസ്മരണ പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ തങ്ങള്‍ അധ്യക്ഷനായി. പ്രശസ്ത സാഹിത്യകാരന്‍ ഡോ. രാജേഷ് മോന്‍ജി വിസി പുരസ്‌കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.

ടി പി ശങ്കരന്‍ ,കെ രാഗിണി, രാധാ രമേഷ് നാരായണന്‍, അന്നത്ത് മന്‍സൂര്‍, എം വത്സകുമാര്‍, പി പി ഹസ്സന്‍, കെ വി നാരായണന്‍ നായര്‍, വിസി പ്രഭാകരപ്പണിക്കര്‍, ഡി രത്‌നമ്മ എന്നിവര്‍ സംസാരിച്ചു. കെ പി സോമനാഥന്‍ സ്വാഗതവും യു സുലൈമാന്‍ നന്ദിയും പറഞ്ഞു.

ഉച്ചക്ക് ശേഷം നടന്ന കവിയരങ്ങില്‍ കെ കെ രാമകൃഷ്ണന്‍, ബിന്ദു ഹരിദാസ്, യു ചന്ദ്രന്‍, സജിനി ഗംഗ, വി ഭാസ്‌കരന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. വി സി കവിതാലാപന മത്സരത്തില്‍ എന്‍ ടി ഗൗരിചന്ദ്ര, സി കെ ഫാത്തിമ നസ് വ, എസ് ശ്രീലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങള്‍ നേടി. സുകൃതം ഡാന്‍സ് അക്കാദമിയുടെ കലാപരിപാടികളും അരങ്ങേറി.

Next Story

RELATED STORIES

Share it