Latest News

പഞ്ചാബിലെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബവും ഡല്‍ഹി സമരമുഖത്തെത്തും

പഞ്ചാബിലെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബവും ഡല്‍ഹി സമരമുഖത്തെത്തും
X

ബാത്തിന്‍ഡ: പഞ്ചാബില്‍ കാര്‍ഷിക രംഗത്തെ പ്രതിസന്ധികളുടെ ഭാഗമായി ആത്മഹത്യ ചെയ്യേണ്ടിവന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ ഡല്‍ഹിയിലെ സമരരംഗത്തെത്തുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ഏകതാ ഉഗ്രഹാന്‍) നേതാക്കള്‍. കാര്‍ഷിക മേഖലയില്‍ വിളവ് വിറ്റഴിക്കുന്നതിന്റെ സാങ്കേതികതയില്‍ കുടുങ്ങിയാണ് മിക്കവരും പേര്‍ ആത്മഹത്യ ചെയ്തത്. കൊല്ലപ്പെട്ട മിക്കവരും കുടുംബങ്ങളുടെ ഏക വരുമാനസ്രോതസ്സുമായിരുന്നു. പല കുടുംബങ്ങളിലും രണ്ടും മൂന്നും പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കടക്കെണി എങ്ങനെയാണ് കാര്‍ഷിക മേഖലയെ തകര്‍ക്കുന്നതെന്നതിന് ഉദാഹണമാണ് ഇതെന്നും നേതാക്കള്‍ പറഞ്ഞു.

പഞ്ചാബിലെ കോട്ടണ്‍ ബെല്‍റ്റെന്ന് അറിയപ്പെടുന്ന മാര്‍വ മേഖലയിലെ എട്ട് ജില്ലകളിലാണ് ഏറ്റവും അധികം ആത്മഹത്യകള്‍ നടന്നത്. അതേസമയം ദേശീയതലത്തില്‍ ഇത്തരം കണക്കുകള്‍ ശേഖരിക്കുന്ന നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോ പഞ്ചാബിലെ കര്‍ഷക ആത്മഹത്യയുടെ കണക്കുകള്‍ കണക്കിലെടുക്കാറില്ലെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. ഈ മാസം 16ാം തിയ്യതിയാണ് ആത്മഹത്യചെയ്തവരുടെ കുടുംബങ്ങള്‍ ഡല്‍ഹി സമരത്തിന്റെ ഭാഗമാവുക.

Next Story

RELATED STORIES

Share it