Latest News

കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാര്‍ഹം; എസ്ഡിപിഐ

കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാര്‍ഹം; എസ്ഡിപിഐ
X

പത്തനംതിട്ട: കോട്ടാങ്ങല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റദ്ദാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്തതായി എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ്. ബിജെപി അംഗത്തെ ചട്ടവിരുദ്ധമായി തിരഞ്ഞെടുത്തത് ചൂണ്ടിക്കാട്ടി എസ്ഡിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ചട്ടലംഘനം ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വരണാധികാരി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചട്ടങ്ങള്‍ ലംഘിച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് നാമനിര്‍ദേശങ്ങളാണ് വന്നത്. അതില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫ്- അഞ്ച്, ബിജെപി- അഞ്ച്, എസ്ഡിപിഐ- മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്ന് നാമനിര്‍ദേശങ്ങളില്‍ രണ്ടെണ്ണം സമനില വന്നാല്‍, ഏറ്റവും വോട്ടു കുറഞ്ഞ കക്ഷിയെ മാറ്റിനിര്‍ത്തി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതാണ് രീതി. എന്നാല്‍, കോട്ടാങ്ങല്‍ പഞ്ചായത്തില്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പ് നടന്നില്ല. നേരെ നറുക്കെടുപ്പിലേക്ക് കടക്കുകയായിരുന്നു. ഇത് ചട്ടവിരുദ്ധമാണ്.

മറ്റൊരു ഗുരുതരമായ വീഴ്ച വരുത്തിയത് നറുക്കെടുപ്പിലാണ്. സാധാരണ നിലയില്‍ രണ്ട് പേരുകളിലെ നറുക്കെടുപ്പാണെങ്കില്‍ നറുക്കെടുക്കപ്പെടുന്നയാളാണ് വിജയിയാകേണ്ടത്. അങ്ങനെയാണെങ്കില്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ റിട്ടേണിങ് ഓഫീസര്‍ നറുക്കെടുക്കപ്പെട്ടയാളെ ഒഴിവാക്കുകയാണ് ചെയ്തത്. ഇത് ചട്ടവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസ് മൗനം തുടരുകയായിരുന്നു. ബിജെപിയുമായുള്ള ധാരണയിലാണ് പരാതി കൊടുക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത്. തുടര്‍ന്നാണ് വിഷയത്തില്‍ നിയമപരമായി എസ്ഡിപിഐ മുന്നോട്ടുപോയത്.

Next Story

RELATED STORIES

Share it