Latest News

മഷിനോട്ടത്തില്‍ മോഷണക്കുറ്റം തെളിഞ്ഞെന്ന്: കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തി സമുദായനേതൃത്വം

മഷിനോട്ടത്തില്‍ മോഷണക്കുറ്റം തെളിഞ്ഞെന്ന്: കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തി സമുദായനേതൃത്വം
X

പാലക്കാട്: മഷിനോട്ടത്തില്‍ മോഷണക്കുറ്റം തെളിഞ്ഞെന്ന് ആരോപിച്ച് ചക്ലിയ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് സമുദായം വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിലേക്കും അയല്‍വീടുകളിലേക്കുമുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. കുട്ടികളെയും കളിക്കാന്‍ കൂട്ടുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി കുടുംബം കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിന് വിധേയമാവുന്നുണ്ടെന്നാണ് വാര്‍ത്ത.

പാലക്കാട് നഗരത്തില്‍ കുന്നത്തൂര്‍മേടിലെ അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും ഭാര്യ സൗദാമിനിയും മക്കളുമാണ് ബഹിഷ്‌കരണം നേരിടുന്നത്.

ക്ഷേത്രത്തിലെ ഉല്‍സവം നടക്കുമ്പോള്‍ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. മഷിനോട്ടത്തില്‍ സൗദാമിനിയുടെ കയ്യില്‍ മാല ഉള്ളതായി തെളിഞ്ഞുവത്ര. ഇതോടെ മുഴുവന്‍ കുടുംബവും ബഹിഷ്‌കരണത്തിന്നിരയായി.

പോലിസിലും കലക്ടര്‍ക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. പോലിസ് അനുരജ്ഞനച്ചര്‍ച്ച നടത്തിയെങ്കിലും കാര്യങ്ങളില്‍ മാറ്റമില്ല.

ക്ഷേത്രാചാരങ്ങള്‍ തെറ്റിച്ചതാണ് ബഹിഷ്‌കരണത്തിന് കാരണമെന്ന് സമുദായനേതൃത്വം പറയുന്നു.

Next Story

RELATED STORIES

Share it