Latest News

'കുറ്റകൃത്യം ഗുരുതരം, പക്ഷേ, മന്ത്രിയുടെ മകന്‍- ഒളിവില്‍പോവില്ല'; ആഷിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കിയതില്‍ വിചിത്രവിശദീകരണവുമായി യുപി സര്‍ക്കാര്‍

കുറ്റകൃത്യം ഗുരുതരം, പക്ഷേ, മന്ത്രിയുടെ മകന്‍- ഒളിവില്‍പോവില്ല; ആഷിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കിയതില്‍ വിചിത്രവിശദീകരണവുമായി യുപി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ചു കൊന്ന കേസില്‍ അജയ് മിശ്രക്ക് ജാമ്യം നല്‍കിയതിനെ ന്യായീകരിച്ച് സുപ്രിംകോടതിയില്‍ യുപി സര്‍ക്കാരിന്റെ വിചിത്ര വിശദീകരണം. നടന്നത് ഗുരുതരമായ കുറ്റകൃത്യമാണെങ്കിലും എങ്കിലും ആഷിഷ് മിശ്ര കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകനാണെന്നും ഒളിവില്‍ പോകില്ലെന്നും യുപി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

യുപി സര്‍ക്കാരിനുവേണ്ടി മഹേഷ് ജെത്മലാനിയാണ് ഹാജരായത്.

ആഷിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച കര്‍ഷകരുടെ കുടുംബമാണ് സുപ്രിംകോടതിയെ സമീപിച്ചിത്.

2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അലഹബാദ് ഹൈക്കോടതിയാണ് ആഷിഷ് മിശ്രക്ക് ജാമ്യം നല്‍കിയത്.

കുറ്റകൃത്യം ഗുരുതരമാണെന്നും അതിനെ അപലപിച്ചാല്‍ തീരില്ലെന്നും ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നെന്നും യുപിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ആഷിഷ് മിശ്ര ഒളിവില്‍ പോകില്ല, സാക്ഷിക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it