Latest News

പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും

പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും
X

മലപുറം: ഏഷ്യയിലെ ഏറ്റവും പുരാതന മനുഷ്യവംശമായ ചോലനായ്ക്കര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കരുളായി നെടുങ്കയം കോളനിയില്‍ ഇതിനായി പ്രത്യേക വാക്സിനേഷന്‍ കാംപയ്ന്‍ നടത്തി. പി വി അബ്ദുല്‍ വഹാബ് എം പി ചെയര്‍മാനായ ജെ.എസ്.എസ് (ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍) ആണ് വാക്സിനേഷന്‍ കാംപയിന്‍ സംഘടിപ്പിച്ചത്. വാക്സിനേഷന്‍ സുരക്ഷിതമാണെന്നും മഹാമാരിയില്‍നിന്ന് രക്ഷ നേടാന്‍ ഇത് പ്രതിരോധ കവചമാണെന്നും പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് കാംപയ്ന്‍.


ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവരെ പിന്നീട് പ്രത്യേക വാഹനത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് കുത്തിവയ്പ്പ് നല്‍കാനാണ് തീരുമാനം.




Next Story

RELATED STORIES

Share it