Latest News

കൊളീജിയം ശുപാര്‍ശകള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്‍കണമെന്ന് നിയമ മന്ത്രിയോട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

കൊളീജിയം ശുപാര്‍ശകള്‍ക്ക് വേഗത്തില്‍ അംഗീകാരം നല്‍കണമെന്ന് നിയമ മന്ത്രിയോട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ഹൈക്കോടതി നിയമനത്തിനുവേണ്ടി കൊളീജിയം ശുപാര്‍ശ ചെയ്ത 68 ജഡ്ജിമാരുടെ പട്ടികയ്ക്ക് വേഗത്തില്‍ അംഗീകാരം നല്‍കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിയമമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിക്കിടയിലാണ് ജസ്റ്റിസ് രമണ അഭ്യര്‍ത്ഥന പുറപ്പെടുവിച്ചത്. ആ സമയത്ത് നിയമമന്ത്രി കിരന്‍ റിജിജുവും വേദിയിലുണ്ടായിരുന്നു.

''നിയമമന്ത്രി ഇവിടെയുണ്ട്. കൊളീജിയും ശുപാര്‍ശ ചെയ്ത ഒമ്പത് സുപ്രിംകോടതി ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രം വളരെപെട്ടെന്നുതന്നെ അംഗീകരിച്ച് ഉത്തരവിട്ടതുപോലെ ഹൈക്കോടതി ജഡ്ജിമാരുടെ പേരുകളും അംഗീകരിക്കണം''- സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അഭ്യര്‍ത്ഥിച്ചു.

പിന്നീട് മറ്റൊരവസരത്തില്‍ ചീഫ് ജസ്റ്റിസിന്റെ അഭ്യര്‍ത്ഥനയോട് മന്ത്രി പ്രതികരിച്ചു. പേരുവിവരങ്ങള്‍ പറയാനാവില്ലെങ്കിലും പെട്ടെന്ന് അനുമതി നല്‍കുമെന്ന് അദ്ദേഹം വാര്‍ത്താമാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതികളില്‍ ആവശ്യമായ അടിസ്ഥാന ഉപകരണങ്ങളുടെയും വസ്തുക്കളുടെയും വിവരങ്ങള്‍ താന്‍ നിയമന്ത്രാലയത്തിന് നല്‍കുമെന്ന് ജസ്റ്റിസ് രമണ പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ ആവശ്യമായ ഉപകരണങ്ങളില്ലാതെ അഭിഭാഷകര്‍ തൊഴിലെടുക്കാനാവാത്ത അവസ്ഥയാണെന്നും നഗരങ്ങളിലുള്ളവര്‍ക്ക് ഈ പ്രശ്‌നം അത്രയേറെയില്ലെന്നും ജസ്റ്റിസ് രമണ പറഞ്ഞു. ആത്യന്തികമായി ഡിജിറ്റല്‍ അവസരം ഇല്ലായ്മ ഡിജിറ്റല്‍ ഡിവൈഡിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it