Latest News

ദലിത്, ന്യൂനപക്ഷ സര്‍ക്കാരിതര സംഘടകളോട് വിവേചനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ദലിത്, ന്യൂനപക്ഷ സര്‍ക്കാരിതര സംഘടകളോട് വിവേചനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: രാജ്യത്തെ ദലിത്, ന്യൂനപക്ഷ സര്‍ക്കാരിതര സംഘടനകളോടും പ്രതിപക്ഷ പാര്‍ട്ടികളുമായി ബന്ധപ്പെട്ടവര്‍ മുന്‍കയ്യെടുക്കുന്ന സര്‍ക്കാരിതര സംഘനകളോടും രജിസ്‌ട്രേഡ് സംഘടനകളോടും യാതൊരു വിവേചനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക് സഭയെ അറിയിച്ചു. ഇതുസംബന്ധിച്ച കോണ്‍ഗ്രസ് എംപി ബെന്നി ബഹനാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി.

ജനുവരി 2021വരെ 115 എന്‍ജിഒകളെ വിദേശ സംഭാവന നിയന്ത്രണ നിയമം അനുസരിച്ച് ഓഡിറ്റ് ചെയ്തതായും മന്ത്രി പറഞ്ഞു.

വിദേശ സംഭാവന നിയന്ത്രണ നിയമം, 2010 അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

ആഗസ്റ്റ് 5. 2021 വരെ 108 എന്‍ജിഒകളുടെ ഓഡിറ്റ് റിപോര്‍ട്ട് പൂര്‍ത്തിയാക്കി. ഓഡിറ്റ് നിരീക്ഷണങ്ങള്‍ ബന്ധപ്പെട്ട എന്‍ജിഒകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it