Latest News

ബുണ്ടസാ ലീഗ്: ബയേണ്‍ ലെവര്‍കൂസിനും മ്യൂണിക്കിനും വമ്പന്‍ ജയം

ബുണ്ടസാ ലീഗ്: ബയേണ്‍ ലെവര്‍കൂസിനും മ്യൂണിക്കിനും വമ്പന്‍ ജയം
X

ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിനും ബയേണ്‍ ലെവര്‍കൂസിനും വമ്പന്‍ ജയം. ബയേണ്‍ മ്യൂണിക്ക് 52നാണ് ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചത്. ഗോറെടസ്‌ക്, മുള്ളര്‍, ലെവന്‍ഡോസ്‌കി, ഡേവിസ്, ഹിന്റര്‍ഗെര്‍ എന്നിവരാണ് ബയേണിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ബയേണ്‍ (61 പോയിന്റ് ) ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ 31ന് ബോറൂസിയാ മഗ്ലാബഷയെ തോല്‍പ്പിച്ചു. ഹാവര്‍സ് ( 7, 58), ബെന്റര്‍ എന്നിവരാണ് ലെവര്‍കൂസിനായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ ലെവര്‍കൂസന്‍ മൂന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനത്തുളള ബോറൂസിയാ ഡോര്‍ട്ട്മുണ്ട് വോള്‍വ്‌സ്ബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ഓഗ്‌സ്ബര്‍ഗ് ഷാല്‍ക്കെയും ലെപ്‌സിഗ് മെയിന്‍സിനെയും നേരിടും.

Next Story

RELATED STORIES

Share it