Latest News

പാലോളി അബ്ദുറഹിമാന്‍ രചിച്ച 'പലസ്തീന്‍' പുസ്തകം പ്രകാശനം ചെയ്തു

പാലോളി അബ്ദുറഹിമാന്‍ രചിച്ച പലസ്തീന്‍ പുസ്തകം പ്രകാശനം ചെയ്തു
X

മലപ്പുറം: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകന്‍ പാലോളി അബ്ദുറഹിമാന്‍ രചിച്ച 'പലസ്തീന്‍' പുസ്തക പ്രകാശനം കെ ടി ജലീല്‍ എംഎല്‍എ സിപിഎം ജില്ലാ സെക്രട്ടറി വി പി അനിലിനു നല്‍കി നിര്‍വ്വഹിച്ചു. നമ്മുടെ നിശബ്ദതയ്ക്കു മീതെയാണു ഗസയില്‍ ചോരപ്പുഴ ഒഴികിയതെന്നാണ് ലേഖന സമാഹാരം സമര്‍ത്ഥിക്കുന്നത്. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ അഡ്വ. കെ എന്‍ എ ഖാദര്‍ ആമുഖപ്രഭാഷണം നടത്തി. ഷിബു ടി ജോസഫ് പുസ്‌ക പരിചയം നിര്‍വഹിച്ചു. പ്രസ്‌ക്ലബ്ബ്് പ്രസിഡന്റ് എസ് മഹേഷ്‌കുമാര്‍, മണമ്പൂര്‍ രാജന്‍ ബാബു, വീക്ഷണം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. മലപ്പറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി പി നിസാര്‍ സ്വാഗതവും പാലോളി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it