Latest News

'1921 മലബാര്‍ സമരം: താനൂരിന്റെ മുദ്രകള്‍' പുസ്തകം പ്രകാശിതമായി

താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ഡോ. എംപി അബ്ദുസ്സമദ് സമദാനി, കീഴടത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ ഇബ്‌റാഹിം ഹാജി തിരൂരിന് ആദ്യപതിപ്പ് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

1921 മലബാര്‍ സമരം: താനൂരിന്റെ മുദ്രകള്‍ പുസ്തകം പ്രകാശിതമായി
X

സി പി ബാസിത് ഹുദവി രചിച്ച '1921 മലബാര്‍ സമരം: താനൂരിന്റെ മുദ്രകള്‍' പുസ്തകം പാര്‍ലമെന്റ് അംഗം ഡോ. എം പി അബ്ദുസ്സമദ് സമദാനി പ്രകാശനം ചെയ്യുന്നു

താനൂര്‍: യുവ എഴുത്തുകാരനും ഗ്രന്ഥകാരനുമായ സി പി ബാസിത് ഹുദവി രചിച്ച '1921 മലബാര്‍ സമരം: താനൂരിന്റെ മുദ്രകള്‍' പുസ്തകം പ്രകാശിതമായി. രാവിലെ 11ന് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് അംഗം ഡോ. എംപി അബ്ദുസ്സമദ് സമദാനി, കീഴടത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ ഇബ്‌റാഹിം ഹാജി തിരൂരിന് ആദ്യപതിപ്പ് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

ചരിത്രം ഏകാത്മകമല്ല. പ്രാദേശിക രചനകള്‍ ചരിത്രത്തിന്റെ വൈവിധ്യത്തെ കണ്ടെത്തുന്നു. പ്രാദേശിക വ്യത്യസ്തതകള്‍ ചേരുമ്പോഴാണ് ഒരു സമുഹത്തിന്റെ പൊതുധാര ഉണ്ടായിത്തീരുന്നത് സമദാനി പറഞ്ഞു.

സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. പി എ റശീദ് മുഖ്യപ്രഭാഷണം നടത്തി. സി കെ താനൂര്‍, താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി പി ശംസുദ്ദീന്‍, ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ശാഫി പ്രസംഗിച്ചു. ആറ്റക്കോയ തങ്ങള്‍ താനാളൂര്‍ പ്രാര്‍ത്ഥന നടത്തി. എം പി അഷ്‌റഫ്, ടി പി മുബാറക്, ടി വി കോയട്ടി, ഒ പി അലി മാസ്റ്റര്‍ പകര, ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി, സി ടി അബ്ദുറശീദ് ഫൈസി, സി പി അബൂബക്കര്‍ ഫൈസി, ബാവ ഹാജി പുതിയങ്ങാടി, ടി പി ഖാലിദ് കുട്ടി, അബൂബക്കര്‍ ഹാജി, സി പി ബാസിത് ഹുദവി, അബ്ദുസ്സലാം ഹുദവി മമ്പുറം, മുഗീസ് ഹുദവി താനൂര്‍, അസ്ഹര്‍ ഹുദവി കടുങ്ങല്ലൂര്‍, ഉവൈസ് പെരിന്തല്‍മണ്ണ, സ്വാലിഹ് കടമേരി, റഫീഹ് വെന്നിയൂര്‍, അനസ് എടവണ്ണപ്പാറ, ലുഖ്മാന്‍ കോഴിക്കോട്, മുസവിര്‍ തൃപ്പനച്ചി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ സി.എം അബ്ദുസ്സമദ് ഫൈസി സ്വാഗതവും ആശിഖ് മങ്കട നന്ദിയും പറഞ്ഞു.

1921ലെ മലബാര്‍ സമരത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിലൊന്നാണ് താനൂര്‍. സമരത്തിലെ താനൂരിന്റെ പങ്ക് അടിസ്ഥാനമാക്കിയാണ് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അധ്യാപകന്‍ കൂടിയായ സി പി ബാസിത് ഹുദവി പുസ്തകം തയാറാക്കിയത്. 152 പേജുള്ള പുസ്തകത്തില്‍ സമരത്തിന്റെ വിശദമായ ചരിത്രവും പോരാളികളുടെ വിവരങ്ങളും അപൂര്‍വ്വ രേഖകളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഡോ. കെ എസ് മാധവനാണ് അവതാരിക എഴുതിയിട്ടുള്ളത്. ഖത്തര്‍ കെഎംസിസി താനൂര്‍ മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് വിദ്യാര്‍ത്ഥി യൂനിയനായ ഇഹ്‌സാനാണ് പുസ്തകത്തിന്റെ പ്രസാധനം നിര്‍വ്വഹിച്ചിട്ടുള്ളത്.




Next Story

RELATED STORIES

Share it