Latest News

നിടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

നിടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
X

മട്ടന്നൂര്‍: കണ്ണൂര്‍/പേരാവൂര്‍: നിടുംപുറംചാലില്‍ ഉരുള്‍പോട്ടലിനെത്തുടര്‍ന്ന് കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ &റിലീഫ് ടീമിന്റെ നേതൃത്വത്തിലുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.

നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് രാത്രി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് വീടിനു പുറകിലേക്ക് വന്ന ഉമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെടുകയും നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടി വിട്ട് ഒഴുകിപ്പോവുകയുമായിരുന്നു.

Next Story

RELATED STORIES

Share it