യുഎഇയിലെ റേഡിയോ അവതാരക ലാവണ്യ അന്തരിച്ചു
ദുബയ്: യുഎഇയിലെ റേഡിയോ അവതാരക ലാവണ്യ(41) അന്തരിച്ചു. രമ്യാ സോമസുന്ദരമെന്നാണ് യഥാര്ഥ പേര്. അര്ബുദ രോഗത്തെ തുടര്ന്ന് ചികില്സയിലിരിക്കെയാണ് മരണം. 15 വര്ഷത്തിലധികമായി മാധ്യമരംഗത്ത് പ്രവര്ത്തിക്കുന്ന ലാവണ്യ റേഡിയോ കേരളം എന്ന ചാനലിലെ അവതാരകയായിരുന്നു.
Club FM, Red FM, U FM, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രദ്ധേയയായ ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികള്ക്ക് കൂടുതല് സുപരിചിതയായി മാറി. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡിആര്കെ ഓണ് ഡിമാന്റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ അറിയപ്പെടുന്ന ആര്ജെയാക്കി മാറ്റിയത്. കര്ണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വര്മയാണ് (അജിത് പ്രസാദ്) ഭര്ത്താവ്. പിതാവ്: പരേതനായ സോമസുന്ദരം. മാതാവ്: ശശികല. മക്കള്: വസുന്ധര, വിഹായസ്. തിരുവനന്തപുരം തമലം മരിയന് അപാര്ട്ട്മെന്റില് നാളെ പൊതു ദര്ശനത്തിനു ശേഷം ശാന്തികവാടത്തില് സംസ്കരിക്കും.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല് സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്ദ്ദ പാത്തി; നാല് ജില്ലകളില് അതിശക്തമായ മഴ
17 Aug 2024 4:31 PM GMT