Latest News

ബാബരി മസ്ജിദ് താനെ വീണുപോയതാണ് : സ്വര ഭാസ്‌കര്‍

ബാബരി മസ്ജിദ് തകര്‍ത്തതില്‍ എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലെന്ന കോടതി വിധിയെ സിനിമാ താരം ഹന്‍സല്‍ മേത്തയും പരിഹസിച്ചു.

ബാബരി മസ്ജിദ് താനെ വീണുപോയതാണ് : സ്വര ഭാസ്‌കര്‍
X
മുംബൈ: ബാബരി മസ്്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ എല്ലാവരെയും വെറുതെവിട്ട കോടതി വിധിയെ പരിഹസിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ബാബരി മസ്ജിദ് താനെ വീണുപോയതാണ് എന്നാണ് സ്വര ട്വിറ്ററില്‍ എഴുതിയ പരിഹാസം. മറ്റൊരു പ്രമുഖ താരമായ ബര്‍ഖ ദത്തും വിധിക്കെതിരേ പ്രതികരിച്ചു ' മുസ്‌ലിം സമുദായത്തിന് അവരുടെ ആരാധനാലയം നിയമവിരുദ്ധമായി നശിപ്പിച്ചത്് പുനസ്ഥാപിച്ചു നല്‍കേണ്ടത് ആവശ്യമാണ് ' എന്ന സുപ്രിം കോടതി വിധി വീണ്ടും ഓര്‍മിപ്പിക്കുകയാണ് ബര്‍കാ ദത്ത് ചെയ്തത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ എല്‍ കെ അദ്വാനി ഉള്‍പ്പടെയുള്ളവര്‍ കുറ്റക്കാരല്ലെന്ന കോടതി വിധിയെ സിനിമാ താരം ഹന്‍സല്‍ മേത്തയും പരിഹസിച്ചു. 'ദൈവമായിരിക്കും ബാബരി മസ്ജിദ് തകര്‍ത്തത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.





Next Story

RELATED STORIES

Share it