Latest News

നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കും
X

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഈ മാസം 25 ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ഇന്ന് തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്നാണ് 25 ലേക്ക് മാറ്റിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍.

ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസില്‍ സുനി ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയത്. കര്‍ശന വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് ജാമ്യം കിട്ടിയത്.


Next Story

RELATED STORIES

Share it