- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
25ാമത് ആഗോള പ്രഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തിന് സമാപനം
അഞ്ച് വേദികളിലായി രണ്ട് ഭാഷകളില്‍ അമ്പതിലേറെ സെഷനുകളിലായി ഒരുക്കിയ സമ്മേളനം ആഗോള തലത്തിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
25 മത് പ്രോഫ്‌കോണ്‍ സമാപന സമ്മേളനത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ടി കെ അഷ്‌റഫ് സംസാരിക്കുന്നു.
കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച 25ാമത് പ്രൊഫ്‌കോണ്‍ ആഗോള പ്രഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തിന് സമാപനം. അഞ്ച് വേദികളിലായി രണ്ട് ഭാഷകളില്‍ അമ്പതിലേറെ സെഷനുകളിലായി ഒരുക്കിയ സമ്മേളനം ആഗോള തലത്തിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സാധാരണ ഗതിയില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പതിനായിരകണക്കിന് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കാറുള്ള സമ്മേളനം, ഇത്തവണ കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വെര്‍ച്വല്‍ ആയി സംഘടിപ്പിച്ചത് നവ്യാനുഭവമായി. വ്യാഴാഴ്ച ആരംഭിച്ച ചതുര്‍ദിന സമ്മേളനം ഒരേ സമയം നിരവധി സെഷനുകള്‍ ഒരുക്കി മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാവുന്ന വിധമാണ് സജ്ജീകരിച്ചത്.
1995 ല്‍ തുടക്കമിട്ട പ്രൊഫ്‌കോണ്‍ ഇക്കുറി 25 വര്‍ഷം പൂര്‍ത്തിയാക്കി. പ്രഫഷണല്‍ വിദ്യാര്‍ത്ഥി തലങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളെ ഉള്‍ക്കൊണ്ട് പരമാവധി ഓണ്‍ലൈന്‍ സാധ്യതകളെ പ്രയോജനപ്പെടുത്തിയുള്ള വൈവിധ്യമാര്‍ന്ന ചര്‍ച്ചകള്‍ കൊണ്ട് സമ്മേളനം വ്യതിരക്തമായി. കൂടാതെ, സമാപന സമ്മേളനം തത്സമയം സംസ്ഥാനത്തും അന്തര്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും നൂറുകണക്കിന് കേന്ദ്രങ്ങളില്‍ നടന്നു.
സമാപന സമ്മേളനം പ്രമുഖ ക്വുര്‍ആന്‍ വിവര്‍ത്തകന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, പീസ് റേഡിയോ സിഇഒ പ്രഫ. ഹാരിസ് ബിന്‍ സലീം, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി കെ താജുദ്ധീന്‍ സ്വലാഹി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, റഷീദ് കുട്ടമ്പൂര്‍, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് അല്‍ ഹികമി, ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് ഷമീല്‍, ട്രഷറര്‍ കെ മുനവ്വര്‍, സെക്രട്ടറിമാരായ ശമീല്‍ മഞ്ചേരി, ഷഹബാസ് കെ. അബ്ബാസ്, ഷദീദ് ഹസ്സന്‍ സംസാരിച്ചു.
'വയലറ്റ്‌സ്' ഗേള്‍സ് ഗാതറിംഗില്‍ സിറാജുല്‍ ഇസ്‌ലാം ബാലുശ്ശേരി, ഡോ. സി റസീല, ശിഫാ ഹാരിസ്, അലീഫ സുഹൈര്‍ സംബന്ധിച്ചു. അക്കാഡമിക് സെഷനില്‍ എന്‍ട്രി ആപ്പ് സിഇഒ മുഹമ്മദ് നിസാമുദ്ധീന്‍, റുസ്തം ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളിലായി ലോക പ്രശസ്ത പണ്ഡിതരായ ശൈഖ് ഇസ്മാഈല്‍ ബുള്ളോക്ക്, മുഹമ്മദ് ഖാന്‍ യുഎഇ, നവാസ് മീരാന്‍, ഫൈസല്‍ മൗലവി, അബ്ദുല്‍ ജബ്ബാര്‍ മദീനി, ത്വല്‍ഹത്ത് സ്വലാഹി, ഹംസ മദീനി, ഷാഫി അല്‍ ഹികമി എന്നിവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















