Latest News

തലശ്ശേരി സബ് ജയിലില്‍ 21 പേര്‍ക്ക് കൊവിഡ്

തലശ്ശേരി സബ് ജയിലില്‍ 21 പേര്‍ക്ക് കൊവിഡ്
X
കണ്ണൂര്‍: തലശ്ശേരി സബ്ജയിലിലെ 21 തടവുക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പരോള്‍ കഴിഞ്ഞ് തിരിച്ചെത്തിയ മുപ്പത് പേരില്‍ നടത്തിയ പരിശോധനയിലാണ് 21 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 7007 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6152 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 5,02719 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് കൊവിഡ് ബാധിച്ചവരില്‍ 717 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.


എറണാകുളത്താണ് ഇന്ന് ഏറ്റവുംകൂടുതല്‍ രോഗികള്‍. 977 പേര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളമടക്കം 7 ജില്ലകളില്‍ അഞ്ഞൂറിന് മുകളിലാണ് രോഗികള്‍. 64,192 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ തോതില്‍ കുറഞ്ഞു. 10.91 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7252 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 29 മരണങ്ങള്‍ ഇന്ന് സ്ഥിരീകരിച്ചു. ആരില്‍നിന്നും രോഗം പകരാവുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും, തദ്ദേശതെരഞ്ഞെടുപ്പില്‍ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.




Next Story

RELATED STORIES

Share it