തെലങ്കാനയില്‍ 983 പേര്‍ക്ക് കൊവിഡ്
BY BRJ3 Aug 2020 11:35 AM GMT

X
BRJ3 Aug 2020 11:35 AM GMT
ഹൈദരാബാദ്: തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രതിദിന ആരോഗ്യ ബുള്ളറ്റിനിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറെ വേഗതയില്‍ കൊവിഡ് വ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഇപ്പോള്‍ തെലങ്കാന.
ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 67,660 ആയി. അതില്‍ 18,500 സജീവ കേസുകളും ഉള്‍പ്പെടുന്നു. 48,609 പേര്‍ രോഗമുക്തരായി. ഇതുവരെ 551 പേര്‍ക്കാണ് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 52,972 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 771 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതുവരെയുളള കൊവിഡ് ബാധിതരുടെ എണ്ണം 18,03,696 ആണ്. അതില്‍ സജീവ രോഗികള്‍ 5,79,357. 11,86,203 പേര്‍ രോഗമുക്തി നേടി. 38,135 പേര്‍ മരിച്ചു.
Next Story
RELATED STORIES
ഫ്രാങ്കോ മുളയ്ക്കല് ബിഷപ്പ് സ്ഥാനം രാജിവെച്ചു
1 Jun 2023 11:42 AM GMTകണ്ണൂര് ട്രെയിന് തീവയ്പ് കേസില് ഒരാള് കസ്റ്റഡിയില്
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില് ഇടിവ്
1 Jun 2023 9:06 AM GMT12 വയസില് താഴെയുള്ള കുട്ടികളെ എഐ ക്യാമറയ്ക്ക് തിരിച്ചറിയാന് കഴിയും;...
1 Jun 2023 8:41 AM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്
1 Jun 2023 8:35 AM GMT