പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താതെ തെലങ്കാന മുഖ്യമന്ത്രി; പ്രതിഷേധവുമായി ബിജെപി

ഹൈദരാബാദ്; പ്രതിമ അനാച്ഛാദനം നടത്താന്‍ സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താതെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തത് സംസ്ഥാനത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഗുണകരമല്ലെന്ന് ബിജെപി വിമര്‍ശിച്ചു.
തെലങ്കാനയില്‍ ഉണ്ടായ സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ബിജെപി നേതാവ് പ്രകാശ് റെഡ്ഡി കുറ്റപ്പെടുത്തി.
'പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി എത്താതിരുന്നത് നിര്‍ഭാഗ്യകരമാണ്. നിരന്തരം കുറ്റപ്പെടുത്തിതിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണന്‍ ധൈര്യമില്ലായിരിക്കു'മെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തത് ചട്ടലംഘനടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സും തെലങ്കാന മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അതൃപ്തി പ്രകടപ്പിച്ചു.
മുഖ്യമന്ത്രി എത്താതിരുന്നത് ജനാധിപത്യത്തിനും ഭരണഘടനക്കും എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു പറഞ്ഞു. സമത്വ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് പ്രധാനമന്ത്രി തെലുങ്കാനയിലെത്തിയത്.
നേരത്തെ പ്രധാനമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മില്‍ സമാനമായ പ്രശ്‌നമുണ്ടായിരുന്നു.
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT