സാങ്കേതിക സര്‍വകലാശാല വിസി നിയമനം: ഗവര്‍ണര്‍- ഉന്നതവിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ഗവര്‍ണര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സംബന്ധിച്ച് ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തിലുണ്ടാവുന്ന ചര്‍ച്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. കൂടാതെ കാലിക്കറ്റ് സര്‍വകലാശാല വിഷയവും ചര്‍ച്ചയാവും.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാല വിസി, സിസാ തോമസിനെ മാറ്റണമെന്നും പകരം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള പാനലില്‍ നിന്ന് ഒരാളെ വിസിയായി നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ഇക്കാര്യത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എന്ത് നിലപാട് കൈക്കൊള്ളുമെന്നാണ് അറിയേണ്ടത്.
താല്‍ക്കാലിക വിസിക്ക് പകരം പുതിയൊരു പാനല്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയില്‍ വ്യക്തത തേടി സുപ്രിംകോടതിയില്‍ അപ്പീല്‍ പോവണമെന്നും ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചുമതലയേറ്റ സിസാ തോമസിനെ മാറ്റാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ അത് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കും.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT