Latest News

മുസ്‌ലിം വിദ്യാര്‍ഥികളെ പരിഹസിച്ച അധ്യാപകന് വിലക്ക്

മുസ്‌ലിം വിദ്യാര്‍ഥികളെ പരിഹസിച്ച അധ്യാപകന് വിലക്ക്
X

ലണ്ടന്‍: മുസ്‌ലിം വിദ്യാര്‍ഥികളുടെ വിശ്വാസങ്ങളെ പരിഹസിച്ച അധ്യാപകനെ പഠിപ്പിക്കുന്നതില്‍ നിന്നും സ്ഥിരമായി വിലക്കി. യുകെ ടീച്ചിങ് റെഗുലേഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ബിഷപ്പ് ഓഫ് വിഞ്ചസ്റ്റര്‍ അക്കാദമിയിലെ അലക്‌സ് ലോയ്ഡ് എന്ന അധ്യാപകനെയാണ് അതോറിറ്റി വിലക്കിയത്. 2022 മുതല്‍ ഇയാള്‍ സ്ഥിരമായി മുസ്‌ലിം വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് പരിഹസിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ തന്റെ പ്രവൃത്തികളില്‍ പ്രതിക്ക് കുറ്റബോധമില്ലെന്നും അതോിറിറ്റി കണ്ടെത്തി. അതോടെയാണ് പഠിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇനി മുതല്‍ അലക്‌സിന് സ്‌കൂളിലോ കോളജിലോ യൂത്ത് അക്കോമഡേഷനുകളിലോ ചില്‍ഡ്രന്‍സ് ഹോമുകളിലോ ജോലി ചെയ്യാന്‍ കഴിയില്ല. അതോറിറ്റി തീരുമാനത്തെ ബിഷപ്പ് ഓഫ് വിഞ്ചസ്റ്റര്‍ അക്കാദമി സ്വാഗതം ചെയ്തു.

Next Story

RELATED STORIES

Share it