Latest News

കോട്ടയത്ത് അധ്യാപികയെ സ്‌ക്കൂളില്‍ കയറി ആക്രമിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയത്ത് അധ്യാപികയെ സ്‌ക്കൂളില്‍ കയറി ആക്രമിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
X

കോട്ടയം: പൂവത്തുമ്മൂട് സ്‌കൂളില്‍ അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഭര്‍ത്താവ് കൊച്ചുമോനെയാണ് പാമ്പാടിയില്‍ നിന്ന് പോലിസ് പിടികൂടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ സംഭവം നടന്നത്. അധ്യാപികയായ ഡോണിയയെ കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ക്ലാസില്‍ നിന്നും അധ്യാപികയെ വിളിച്ചിറക്കി ഓഫീസിന്റെ അടുത്തേക്ക് കൊണ്ടുപോയാണ് കുത്തിയത്. കഴുത്തില്‍ കുത്തേറ്റ അധ്യാപിക ക്ലാസിലേക്ക് നിലവിളിച്ചു കൊണ്ട് ഓടി കയറി. തുടര്‍ന്ന് പ്രധാന അധ്യാപികയും മറ്റു സ്റ്റാഫും ചേര്‍ന്ന് ഇയാളെ പിടിച്ച് മാറ്റുകയായിരുന്നു. പരിക്കേറ്റ ഡോണിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവശേഷം സ്ഥലത്ത് നിന്ന് ഉടനെ കുഞ്ഞുമോന്‍ ഒളിവില്‍പോയിരുന്നു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് വിവരം.

Next Story

RELATED STORIES

Share it