Latest News

തരുണ്‍ തേജ്പാല്‍ ലൈംഗികാക്രമണ കേസ്: വിധി പറയുന്നത് ഗോവ കോടതി മെയ് 21ലേക്ക് മാറ്റി

തരുണ്‍ തേജ്പാല്‍ ലൈംഗികാക്രമണ കേസ്: വിധി പറയുന്നത് ഗോവ കോടതി മെയ് 21ലേക്ക് മാറ്റി
X

പനാജി: മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ പ്രതിയായ ലൈംഗികാക്രമണ കേസിന്റെ വിധി പറയുന്നത് മെയ് 21ലേക്ക് മാറ്റി. ഇന്ന് വിധി പറയുമെന്നായിരുന്നു ഗോവ സെഷന്‍സ് കോടതി അറിയിച്ചിരുന്നത്. ജഡ്ജിയുടെ ഓഫിസില്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി വൈദ്യുതിപ്രവാഹം തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് വിധിപറയുന്നത് മാറ്റിയതെന്ന് തരുണ്‍ തേജ്പാലിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സഹപ്രവര്‍ത്തകയെ ഗോവയിലെ ഒരു റിസോര്‍ട്ടില്‍ വച്ച് ലൈംഗികപീഡനത്തിന് ശ്രമിച്ചുവെന്ന കേസിലാണ് തേജ്പാലിനെതിരേ കേസെടുത്തത്. 2013 ല്‍ രജസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു.

ഐപിസിയുടെ വിവിധ വകുപ്പുകളനുസരിച്ചാണ് ബലാല്‍സംഗം, ലൈംഗികപീഡനം, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ കേസെടുത്തത്.

ഒളികാമറ ഓപറേഷനിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് പ്രമ്പനമുണ്ടാക്കിയ തെഹല്‍ക്ക മാഗസിന്റെ എഡിറ്ററായിരുന്നു തരുണ്‍ തേജ്പാല്‍.

Next Story

RELATED STORIES

Share it