Latest News

ടിവികെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി വിസില്‍ അനുവദിച്ചു

കമല്‍ ഹാസന്റെ പാര്‍ട്ടിക്കും ചിഹ്നമായി

ടിവികെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി വിസില്‍ അനുവദിച്ചു
X

ചെന്നൈ: നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴകം വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. വിസിലാണ് ടിവികെയ്ക്ക് ചിഹ്നമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത്. വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിവികെ സ്ഥാനാര്‍ഥികള്‍ വിസില്‍ ചിഹ്നത്തിലാകും മല്‍സരിക്കുക. അതേസമയം, കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനും(എംഎന്‍എം)തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ചാണ് എംഎന്‍എമ്മിന്റെ ചിഹ്നം. മുന്‍പ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ ചിഹ്നത്തിലാണ് പാര്‍ട്ടി മല്‍സരിച്ചത്.

ചിഹ്നം ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം നവംബര്‍ 11നാണ് ടിവികെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഏഴ് ചിഹ്നങ്ങളുടെ പട്ടികയാണ് അന്ന് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചത്. കൂടാതെ സ്വന്തമായി ഉണ്ടാക്കിയ മൂന്ന് ചിഹ്നങ്ങളും പരിഗണനയ്ക്കായി പാര്‍ട്ടി സമര്‍പ്പിച്ചിരുന്നു. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പുകളില്‍ ടിവികെയ്ക്ക് വിസില്‍ ചിഹ്നമാക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. വിസില്‍ വിജയത്തിന്റെ ചിഹ്നമാണെന്ന് ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് പ്രതികരിച്ചു.

Next Story

RELATED STORIES

Share it