Latest News

കൊവിഡ് 19: തബ്‌ലീഗ് ജമാഅത്തിനെതിരേ വിദ്വേഷപരാമര്‍ശവുമായി കേന്ദ്ര മന്ത്രി അബ്ബാസ് നഖ്‌വി

തബ് ലീഗ് ജമാഅത്ത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും രാജ്യത്തെ 128 കേസുകള്‍ തബ്‌ലീഗുമായി ബന്ധപ്പെട്ടതാണെന്നും നഖ്‌വി കുറ്റപ്പെടുത്തി.

കൊവിഡ് 19: തബ്‌ലീഗ് ജമാഅത്തിനെതിരേ വിദ്വേഷപരാമര്‍ശവുമായി കേന്ദ്ര മന്ത്രി അബ്ബാസ് നഖ്‌വി
X

ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തബ്‌ലീഗ് ജമാഅത്തിനെതിരേ വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവും കേന്ദ്ര ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വി. തബ്‌ലീഗിന്റെ പ്രവര്‍ത്തികളെ താലിബാനി കുറ്റകൃത്യമെന്നാണ് നഖ്‌വി വിശേഷിപ്പിച്ചത്. തബ് ലീഗ് ജമാഅത്ത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്നും രാജ്യത്തെ 128 കേസുകള്‍ തബ്‌ലീഗുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഇത് തബ് ലീഗ് ജമാഅത്തിന്റെത് താലിബാന്‍ മോഡല്‍ കുറ്റകൃത്യമാണ്. ഇത് അനാസ്ഥയല്ല. മറിച്ച് കുറ്റകൃത്യമാണ്. രാജ്യം കൊറോണയ്‌ക്കെതിരേ പൊതുതുമ്പോള്‍ ഇതുപോലുള്ള കുറ്റങ്ങള്‍ മാപ്പര്‍ഹിക്കാത്തതാണ്.'' ട്വിറ്ററിലെ പോസ്റ്റ് വഴിയാണ് നഖ് വിയുടെ വിദ്വേഷപരാമര്‍ശം.

കൊറോണ ലോക്ക് ഡൗണ്‍ പാലിക്കാന്‍ മുസ്ലിം നേതാക്കള്‍ നല്‍കിയ ആഹ്വാനങ്ങള്‍ നഖ്‌വി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ റിട്വീറ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണ്‍ ലംഘിക്കുന്നത് മുസ്‌ലിങ്ങളാണെന്ന ധ്വനി വരുന്ന നിരവധി ഇടപെടലുകള്‍ നഖ്‌വി തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി നേരത്തെയും നടത്തിയിട്ടുണ്ട്.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവില്‍ തിരിച്ചുപോകാന്‍ സാധിക്കാതെ നൂറു കണക്കിനു പേരാണ് തബ് ലീഗ് ജമാഅത്തില്‍ കുടുങ്ങിയത്. പിന്നീട് ഘട്ടം ഘട്ടമായി ആദ്യം ഡല്‍ഹി സര്‍ക്കാരും പിന്നീട് കേന്ദ്രവും ലോക്ക് ഡൗണ്‍ നീട്ടിയതോടെ ഇവര്‍ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. തങ്ങളെ തിരിച്ചുപോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പോലിസിനെ സമീപിച്ചെങ്കിലും അവരെ സാമൂഹിക അകല നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ഡല്‍ഹി സര്‍ക്കാരോ പോലിസോ കേന്ദ്ര സര്‍ക്കാരോ തയ്യാറായില്ല.

Next Story

RELATED STORIES

Share it