Latest News

കൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പിരിച്ചുവിടാൻ ഉത്തരവിട്ട് സ്വിസ് അതോറിറ്റി

കൊല്ലപ്പെട്ടത് ഭക്ഷണത്തിനുവേണ്ടി കാത്തുനിന്ന 500ലധികം ഫലസ്തീനികൾ; ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ പിരിച്ചുവിടാൻ ഉത്തരവിട്ട് സ്വിസ് അതോറിറ്റി
X

ഗസ : ഗസയിലെ യുഎസ് പിന്തുണയുള്ള ഇസ്രായേലി സഹായ വിതരണ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന വിവാദ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) പിരിച്ചുവിടുമെന്ന് സ്വിസ് അതോറിറ്റി.

ജനീവ ആസ്ഥാനമായുള്ള ഫൗണ്ടേഷൻസിന്റെ സ്വിസ് ഫെഡറൽ സൂപ്പർവൈസറി അതോറിറ്റി (എഫ്എസ്എ) "ഔപചാരികമായി പിരിച്ചുവിടാൻ ഉത്തരവിട്ടു" എന്ന് ആർ‌ടി‌എസ് റിപോർട്ട് ചെയ്തു. മാസങ്ങളായി ഈ സംഘടന വിവാദ വിഷയമായിരുന്നു. ഐക്യരാഷ്ട്രസഭ വഴി ഗസയിലെ സഹായ വിതരണത്തെ മറികടക്കാനുള്ള ഇസ്രായേൽ ശ്രമത്തിന്റെ ഭാഗമായാണ് ഈ വർഷം ആദ്യം ഫൗണ്ടേഷൻ അവരുടെ ഓഫീസ് സ്ഥാപിച്ചത്. മെയ് അവസാനം മുതൽ, വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണം ലഭിക്കാൻ ശ്രമിച്ച 500-ലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 4,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ ജിഎച്ച്എഫ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് മാനുഷിക സംഘടനകൾ രംഗത്തെത്തുകയായിരുന്നു.

ജിഎച്ച്എഫിന് സ്വിസ് പ്രതിനിധിയോ വിലാസമോ ഇല്ലെന്നും പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് എഫ്എസ്എ അടച്ചുപൂട്ടൽ ഉത്തരവിട്ടതെന്നും റിപോർട്ടുണ്ട്.

Next Story

RELATED STORIES

Share it